May 16, 2026

ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മാതൃകയില്‍ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

0
ghf

 

കല്‍പ്പറ്റ: വയനാട് ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി (പബ്ലിക് പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പ്) മാതൃകയില്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ലക്ഷ്യമെന്ന് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയി ല്‍നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയില്‍ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വയനാടിന്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറെ അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി കെ പ്രശോഭ്, നോര്‍ത്ത് സോണ്‍ ബജറ്റ് ടൂറിസം സെല്‍ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ സി ഡി വര്‍ഗീസ്,ഡിടിപിസി മെമ്പര്‍ സെക്രട്ടറി വിനോദ് കുഞ്ഞപ്പന്‍, മാനേജര്‍പി പി പ്രവീണ്‍, കേരള വ്യാപാരി വ്യവസായിജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ്,സ്റ്റേറ്റ് കൗണ്‍സിലര്‍ നിസാര്‍ ദില്‍വേ, ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എം വി റഫീഖ്, പി കെ സാലി എന്നിവര്‍ സംസാരിച്ചു.

പുതിയ ട്രെന്‍ഡ്അനുസരിച്ച് ലോകത്ത് വിനോദസഞ്ചാര മേഖലയില്‍ ശക്തമാകുന്ന ശാഖകളില്‍ഒന്നായി സാഹസിക ടൂറിസം മാറും. സംസ്ഥാനത്തിന് അനുയോജ്യമായ സാഹസിക ടൂറിസത്തെ സംബന്ധിച്ച് പ്രത്യേക പഠനത്തിന് വിനോദസഞ്ചാര വകുപ്പ് നേതൃത്വം നല്‍കും. മേഖലയില്‍ ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് കൂടുതല്‍ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്കുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയാണ് സാഹസിക ടൂറിസത്തില്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിര്‍മിതി ബുദ്ധി ഉള്‍പ്പെടെയുള്ള നവീന ആശയങ്ങള്‍ ചേര്‍ത്ത് സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികള്‍ക്കും ആഭ്യന്തര സഞ്ചാരികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം നിര്‍മിതി ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ച് അഭിരുചികള്‍ മനസിലാക്കുകയും നയരൂപീകരണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യും.ഇതിലൂടെ കേരള വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

സാഹസിക വിനോദസഞ്ചാരം, വയനാടിന്റെ ടൂറിസം സാധ്യതകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, ഹോം സ്റ്റെ; ക്ലാസിഫിക്കേഷനും സര്‍വ്വീസ്ഡ് വില്ല അംഗീകാരവും എന്നീ വിഷയങ്ങളില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉപദേശക സമിതി അംഗം പ്രദീപ് മൂര്‍ത്തി, കോര്‍പ്പറേറ്റ് ട്രെയിനര്‍
എം ടി മനോജ്, നിര്‍മിതി ബുദ്ധി വിദഗ്ധന്‍ കമല്‍ സുരേഷ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *