May 16, 2026

62 ലക്ഷം രൂപ തട്ടിയ പ്രതിയെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തു

0
ad

 

കല്‍പറ്റ: ബാങ്ക് ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വൈത്തിരി സ്വദേശിയില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ വൈത്തിരി പോലീസ് ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവല്ലൂര്‍
അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാര്‍ (31) ആണ് പിടിയിലായത്.
വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദേശമനുസരിച്ച് എ എസ് ഐ കെ.പി.മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ഗോവിന്ദന്‍കുട്ടി, സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *