July 15, 2026

അരങ്ങ് 2025 മാനന്തവാടി ക്ലസ്റ്റര്‍കലോത്സവം സമാപിച്ചു

0
kj;jk

 

ദ്വാരക:അരങ്ങ് 25 ന്റെ മാനന്തവാടി ക്ലസ്റ്റര്‍ തല കലോത്സവത്തിന്റെ സമാപന സമ്മേളനം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകള്‍ ഉണര്‍ത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കി.കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍ പി കെ അധ്യക്ഷനായി.ജില്ലാ ഡിവിഷന്‍ മെമ്പര്‍ കെ. വിജയന്‍ മുഖ്യ അതിഥിയായിയിരുന്നു.

231 പോയിന്റ് നേടി പനമരം സി ഡി എസ് ഒന്നാം സ്ഥാനവും 145 പോയിന്റ് നേടി മാനന്തവാടി സി ഡി എസ് 1 രണ്ടാം സ്ഥാനവും 106 പോയിന്റ് വെള്ളമുണ്ട സി ഡി എസ്
മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി സി ഡി എസ് 1 ലെ ശ്രേയ വി ബി ജൂനിയര്‍ വിഭാഗത്തിലും തിരുനെല്ലി സി ഡി എസ്സിലെ സുന്ദരി സീനിയര്‍ വിഭാഗത്തിലും കലാതിലകമായി. ദ്വാരക പബ്ലിക് സ്‌കൂളില്‍ മൂന്ന് വേദികളിലായി സംഘടിപ്പിച്ച ആര്‍ട്ട് ഫെസ്റ്റില്‍ ചവിട്ടുനാടകം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, സംഘനൃത്തം, നാടന്‍പാട്ട്,കവിതാ പാരായണം,തുടങ്ങി 98 ഇനങ്ങളിലായി 500ലധികം മത്സരര്‍ഥികള്‍ പങ്കെടുത്തു.18 വയസ്സ് മുതല്‍ 40 വയസ്സ് വരെ ഉള്ളവര്‍ ജൂനിയര്‍ വിഭാഗമായും 40 വയസ്സിന് മുകളിലുള്ളവര്‍ സീനിയര്‍ വിഭാഗമായുമാണ് മത്സരിച്ചത്.വിജയികള്‍ മെയ് 13ന് ആരംഭിക്കുന്ന ജില്ലാതല അരങ്ങില്‍ മത്സരിക്കും. സമാപന ചടങ്ങില്‍ എഡിഎംസി മാരായ അമീന്‍ കെ, സെലീന കെ എം, ജില്ലാ മിഷന്‍ സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *