July 15, 2026

യാസ് ഫുട്ബോള്‍ അക്കാദമി 250 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു

0
dfsfs

 

കമ്പളക്കാട്:യാസ് ഫുട്ബോള്‍ അക്കാദമി 250 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.കമ്പളക്കാട് നിന്നും സംസ്ഥാന ലെവലില്‍ വരെ മികച്ച കളിക്കാരെ സമ്മാനിച്ച യാസ് ക്ലബ്ബിന്റെ കീഴിലായി പ്രവര്‍ത്തിക്കുന്ന യാസ് ഫുട്ബോള്‍ അക്കാദമി 5 മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായാണ് ഫുട്ബോള്‍ കോച്ചിങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 250 കുട്ടികളാണ് നിലവില്‍ ക്യാമ്പിലുള്ളത്.മികച്ച പരിശീലകന്‍മാരുടെ നേതൃത്വത്തിലാണ് കോച്ചിംഗ് നല്‍കുന്നത്.

മാച്ച് എക്സ്പീരിയന്‍സ്, നീന്തല്‍ പരിശീലനം, ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനായി ജിം സൗകര്യം, ആരോഗ്യം സംരക്ഷിക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍, ഐ.എസ് എല്‍, ഐ ലീഗ്, കെ.പി.എല്‍ മത്സരങ്ങള്‍ നേരിട്ടു കാണാനുള്ള അവസരം, മുന്‍നിര ക്ലബ്ബുകളുടെ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനുള്ള അവസരങ്ങള്‍ എന്നിവ പരിശീലനത്തിലുള്ള കുട്ടികള്‍ക്കായി ഒരുക്കി കൊടുക്കും. ‘മദ്യവും മയക്കുമരുന്നുമല്ല ഫുട്‌ബോളാണ് നമ്മുടെ ലഹരി ‘ എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞയെന്നും ഇവര്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *