പൂഴിത്തോട് – പടിഞ്ഞാറത്തറ പാത രാവുണര്‍ത്തല്‍ യാത്ര നാളെ
പടിഞ്ഞാറത്തറ:പൂഴിത്തോട് -പടിഞ്ഞാറത്ത ചുരമില്ലാ പാതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ കര്‍മ്മ സമിതിയുടെ രാവുണര്‍ത്തല്‍ യാത്ര നാളെ വൈകുന്നേരം 6.30 ന് സമര പന്തലിനരുകില്‍ നിന്നാരംഭിക്കും.റിലേ സമരം 850 ദിവസം പിന്നിടുകയാണ്.സര്‍ക്കാര്‍ നിശ്ചിത പാതയുടെ ഇന്‍വെസ്റ്റിഗേഷന് 1.50 കോടി രൂപ അനുവദിച്ചെങ്കിലും കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഇന്‍വെസ്റ്റിഗേഷന് അനുമതി ലഭിച്ചിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് നിശ്ചിത പാതയിലൂടെ തീപന്തങ്ങളും, മെഴുകുതിരികളും,മൊബൈല്‍ ഫ്‌ലാഷുകളുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ വനത്തിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ഏകദേശം 50 ഓളം മത സാമൂഹ്യ സംസ്‌ക്കാരിക രാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വനത്തില്‍ പ്രവേശിക്കുന്ന പ്രവര്‍ത്തകര്‍ പാതയില്‍ ആധിപത്യമുറപ്പിച്ച് ബോര്‍ഡ് സ്ഥാപിക്കും. ഇനിയും അധികൃതര്‍ നിശബ്ദത തുടര്‍ന്നാല്‍ അടുത്ത ഘട്ടത്തില്‍ വഴി വെട്ടാനാണ് കര്‍മ്മ സമിതി തീരുമാനം.





Leave a Reply