July 15, 2026

സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നു കെഎസ്ആര്‍ടിസി നീക്കം അവസാനിപ്പിക്കണം:കോണ്‍ഗ്രസ്

0
hk

 

മാനന്തവാടി യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വീസുകള്‍
കട്ട് ചെയ്യുന്ന കെഎസ്ആര്‍ടിസി അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്ന് തലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജു യോഗം ഉദ്ഘാടനം ചെയ്തു.കെ വി ജോണ്‍സണ്‍ അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്,ജോസ് പാറക്കല്‍,ജോസ് കൈനിക്കുന്നേല്‍,വിപിന്‍ ചന്ദ്ര മാസ്റ്റര്‍,മീനാക്ഷി രാമന്‍ ,അസീസ് വാളാട്,ലൈജി തോമസ്,സാദിഖ്ചുങ്കം,അബ്രഹാം ആനച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രധാന റോഡുകളില്‍ നിന്ന് സര്‍വീസുകള്‍ പിന്‍വലിക്കുന്ന നിലപാടാണ് മാനന്തവാടി കെഎസ്ആര്‍ടിസി അധികൃതര്‍ സ്വീകരിക്കുന്നത്
മാനന്തവാടി എരുമേലി, മാനന്തവാടി- കാസര്‍ഗോഡ്,മാനന്തവാടി- വാളാട് – കോഴിക്കോട് പോലുള്ള പ്രധാന റൂട്ട് കളില്‍ നിന്നും വിവിധ ഗ്രാമപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളും ആണ് റദ്ദാക്കുന്നത്
ഇത് യാത്രക്കാര്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് മാനന്തവാടി -വാളാട് ,മാനന്തവാടി -മുതിരേരി -കുളത്താട പോലുള്ള റൂട്ടുകളില്‍ നിന്നും സര്‍വീസുകള്‍ പിന്‍വലിക്കുന്ന നിലപാടാണ് കെഎസ്ആര്‍ടിസി സ്വീകരിക്കുന്നത്.ഇത് ഉടനടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം
ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *