ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലവേദി മെന്റര്‍മാരുടെ താലൂക്ക് തല ‘വായനകളരി ‘ഏകദിന ശില്‍പശാല സരളദേവി മെമ്മോറിയല്‍ എല്‍. പി സ്‌കൂളില്‍ സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. രവീന്ദ്രന്‍ അധ്യക്ഷനായി. വര്‍ണ്ണകൂടാരം താലൂക്ക് റിസോര്‍സ് പേഴ്‌സണ്‍മാരായ ഷാജന്‍ ജോസ്, പി. ശിവന്‍ പിള്ള, ഒ. കെ. പീറ്റര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
ഹെഡ്മിസ്ട്രസ് പുഷ്പ,വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ്, സി. അബ്ദുള്‍ സലാം,സി. ജയരാജന്‍, എം.മൊയ്തീന്‍,കെ. എ. ജോസ്, സുനില്‍ ജോസഫ്,കെ. കെ. വിനോദ് എന്നിവര്‍ സംസാരിച്ചു.





Leave a Reply