July 15, 2026

ആരോഗ്യമാണ് ലഹരി യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

0
sdfsdf

 

കാരാപ്പുഴ :കാരാപ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെയും കല്‍പ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടായ്മ
സംഘടിപ്പിച്ചു.ആരോഗ്യമാണ് ലഹരി എന്ന സന്ദേശവുമായാണ് കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തില്‍ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്.കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗ്രീന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി.വെയിറ്റ് ലിഫ്റ്റിങ്, പുഷ്അപ്പ് , പുള്‍അപ്പ്, ഹാങ്ങിംഗ് ചലഞ്ചുകളും അമേച്വര്‍ ബോക്‌സിങ്ങ് പ്രദര്‍ശനവും നടന്നു.

ഫിറ്റ്‌നസ് ട്രൈനര്‍മാരായ ജാസിര്‍ തുര്‍ക്കി, വൈശാഖ് ബാബു എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സി എം സനൂപ്, അനന്തു ബാലചന്ദ്രന്‍, ലഹന്‍ മുഹമ്മദ്, വിഷ്ണുജിത്ത്, അഖില്‍ അരവിന്ദ് എന്നിവര്‍ സമ്മാന വിതരണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *