July 15, 2026

ലോക തൊഴിലാളി ദിനം സമുചിതമായി ആചരിക്കും ടി.യു.സി.ഐ ജില്ലാ കമ്മിറ്റി

0
fsgs

 

കല്‍പ്പറ്റ:മെയ് 1 ലോക തൊഴിലാളി ദിനം സമുചിതമായി ആചരിക്കാന്‍ ടി.യു.സി.ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.കേന്ദ്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്ലാ യൂണിറ്റ് തലങ്ങളിലും പതാക ഉയര്‍ത്തലും പ്രകടനവും നടത്തുവാന്‍ ടി യു സി ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.വര്‍ഗ്ഗീസ് ഭവനില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ജി. മനോഹരന്‍ അധ്യക്ഷനായി.ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി.സി . സുബ്രഹ്‌മണ്യന്‍ സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സുനില്‍ ജോസഫ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കേന്ദ്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വിപുലമായ പ്രചാരണങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. ബിജി ലാലിച്ചന്‍, വി. ജെ. ഷാജന്‍, രാധാകൃഷ്ണന്‍,പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

തൊഴിലാളിവിരുദ്ധമായ 4 ലേബര്‍ കോഡുകള്‍ക്കും കരാര്‍ തൊഴില്‍ സമ്പ്രദായത്തിനുമെതിരെ പോരാടുക,സാമ്രാജ്യത്വത്തിതിനും നവഫാസിസത്തിനും, എല്ലാവിധ ചൂഷണങ്ങള്‍ക്കെതിരെയും യോജിച്ച പോരാട്ടങ്ങള്‍ക്ക് തയാറാകുക.8 മണിക്കൂര്‍ ജോലിയും, പ്രതിമാസം 31000 രൂപ മിനിമം വേതനത്തിനുമായി പോരാടുക തുടങ്ങിയ കേന്ദ്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എല്ലാ യൂണിറ്റ് തലങ്ങളിലും പതാക ഉയര്‍ത്തലും പ്രകടനവും നടത്തുവാന്‍ ടി യു സി ഐ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *