ആർ. ശങ്കർ അനുസ്മരണം നടത്തി
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ മുൻ കെ.പി.സി.സി. പ്രസിഡണ്ടും കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്‍റെ 116 മത് ജന്മദിനാനുസ്മരണം വയനാട് ഡി.സി.സി.യിൽ വെച്ച് നടത്തി. കേരളത്തിന്‍റെ സാമൂഹ്യ സമത്വ വൽക്കരണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ആർ. ശങ്കറിന്‍റെ ജന്മദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിൽ ജില്ലയിലെ കോൺഗ്രസ്സ് നേതാക്കൾ പുഷ്പ്പാർച്ചന നടത്തി. വായനാട്ടിലെത്തിയ ആദ്യകാല കുടിയേറ്റക്കാർക്ക് 1964 ൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു കുടുംബത്തിന് 5 ഏക്കർ വീതം സർക്കാർ ഭൂമി കൃഷിക്കായി പതിച്ചു നൽകിയ നടപടിയാണ് കേരളത്തിൽ ഭൂപരിഷ്ക്കരണത്തിന് തുടക്കമിട്ടതെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ല കോൺഗ്രസ്സ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പറഞ്ഞു. അനുസ്മരണ യോഗത്തിൽ പി.പി. ആലി, ഒ.വി. അപ്പച്ചൻ, പി. വിനോദ് കുമാർ, ജയപ്രസാദ്, ആയിഷ പള്ളിയാൽ, ഇ.വി. എബ്രഹാം, കെ. ശശികുമാർ, ടി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.





Leave a Reply