വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻറെ ആവശ്യം
തരുവണ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വെള്ളമുണ്ട പഞ്ചായത്ത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വഖഫ് ബോർഡുകളുടെ സ്വാതന്ത്ര്യത്തെയും വിശ്വാസികളുടെ അവകാശങ്ങളെയും ഹനിക്കുന്നതാണ് പുതിയ നിയമമെന്ന് യോഗം വിലയിരുത്തി.
വെള്ളമുണ്ടയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശൗകത് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. സി ഇബ്രാഹിം ഹാജി യോഗം ഉദ്ഘാടനം ചെയ്തു. വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിൽ സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടലുകൾ മതസ്വാതന്ത്ര്യത്തിനും ഭരണപരമായ സ്വയംഭരണത്തിനും ഭീഷണിയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുസ്ലിം സമൂഹത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ ജീവിതത്തിൽ വഖഫ് സ്ഥാപനങ്ങൾക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്നും അതിനാൽ അവയുടെ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും യോഗം ശക്തമായി ഉന്നയിച്ചു.
ജനറൽ സെക്രട്ടറി കെ. സി ആലി ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്രസിഡന്റ് കെ. സി മമ്മൂട്ടി മുസ്‌ലിയാർ ഉദ്ബോധനം നടത്തി. റിട്ടേണിംഗ് ഓഫീസർ യൂസുഫ് ഫൈസി വാളാട് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പൂവൻ കുഞ്ഞബ്ദുള്ള ഹാജി, ചക്കര അബ്ദുള്ള ഹാജി എന്നിവരും യോഗത്തിൽ സംസാരിച്ചു.
പുതിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി കെ. ശൗക്കത്തലി മൗലവി (പ്രസിഡന്റ്), കെ.സി. അലി (ജനറൽ സെക്രട്ടറി), കെ.സി. കുഞ്ഞബ്ദുല്ല ഹാജി (ഖജാഞ്ചി), എം. അബ്ദുൽ ജലീൽ, കെ. ഇബ്രാഹിം അത്തിലൻ ഇബ്രാഹിം ഹാജി (വൈസ് പ്രസിഡന്റുമാർ), ടി. നാസർ, കെ. സിദ്ദീഖ് മാസ്റ്റർ, സുലൈമാൻ പാറക്ക (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply