July 31, 2026

അരങ്ങ് 2025- ബത്തേരി സി ഡി എസ് ന് കിരീടം 

0
img_20250504_200550
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന അരങ്ങ് 2025 ൻ്റെ ബത്തേരി ക്ലസ്റ്റർ തല മത്സരങ്ങൾ പൂർത്തിയായി. 387 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് ബത്തേരി സി ഡി എസ് ചാമ്പ്യൻമാരായത്. 99പോയിൻ്റ് നേടിയ നെന്മേനി സി ഡി എസ്സും അമ്പലവയൽസി ഡി എസ്സും രണ്ടാം സ്ഥാനം പങ്കിട്ടു. 96 പോയിന്റ് നേടി മുട്ടിൽ സി ഡി എസ് മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ട്രോഫികൾ കൈമാറി. സമാപന ചടങ്ങിന് ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷനായി. ബത്തേരി സി ഡി എസ്സിലെ ജിജി ബെന്നി സീനിയർ വിഭാഗത്തിലും റസീന ജൂനിയർ വിഭാഗത്തിലും കലാതിലകം കരസ്ഥമാക്കി. ബത്തേരി ഡോൺബോസ്കോ കോളേജിൽ മൂന്ന് വേദികളിലായി സംഘടിപ്പിച്ച ആർട്ട് ഫെസ്റ്റിൽ ചവിട്ടുനാടകം, തിരുവാതിര, ഒപ്പന, മാർഗംകളി, സംഘനൃത്തം, നാടൻപാട്ട്,കവിതാ പാരായണം,തുടങ്ങി 98 ഇനങ്ങളിലായി 500ലധികം മത്സരർഥികൾ പങ്കെടുത്തു.ബത്തേരി സി ഡി എസ് അവതരിപ്പിച്ച സ്കിറ്റും നാടകവും മികച്ച പ്രേക്ഷകാഭിപ്രായം നേടി. 18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർ ജൂനിയർ വിഭാഗമായും 40 വയസ്സിന് മുകളിലുള്ളവർ സീനിയർ വിഭാഗമായുമാണ്

മത്സരിച്ചത്.വിജയികൾ മെയ് 13ന് ആരംഭിക്കുന്ന ജില്ലാതല അരങ്ങിൽ മത്സരിക്കും. സമാപന ചടങ്ങിൽ നെന്മേനി പഞ്ചായത്ത് പ്രസിഡന്റ്റ് ബിന്ദു അനന്തൻ,കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്‌മണ്യൻ പി കെ,എഡിഎംസി മാരായ അമീൻ കെ കെ, റെജീന വി കെ,സെലീന കെ എം, ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *