July 30, 2026

സാമൂഹ്യവിരുദ്ധർസ്കൂളിന്റെ ജനൽ ചില്ലുകൾ തകർത്തു 

0
img_20250504_201626
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജനൽ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാന രീതിയിൽ തേറ്റമല ഗവൺമെന്റ് ഹൈസ്‌കൂളിന്റെ ജനൽ ചില്ലുകളും സാമൂഹ്യ വിരുദ്ധർ തകർത്തിരുന്നു.

 

തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നിർമാണം പൂർത്തിയായ സയൻസ് ലാബിന്റെ ജില്ലുകളാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ തകർത്തത്. ജനൽ ചില്ല് തകർത്ത സാമൂഹ്യ വിരുദ്ധർ വാതിൽ ചവിട്ടി പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലാബിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം ഉണ്ടായിരിക്കുന്നത്.സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസമാണ് തേറ്റമല സ്‌കൂളിൻ്റെ ജനൽ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *