May 6, 2026

കണിയാരം ശ്രീ തെടങ്ങഴിക്കുന്ന് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം മെയ് 7 മുതൽ 9 വരെ

0
img_20250506_183041
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരം ശ്രീ തെടങ്ങഴിക്കുന്ന് ശിവ (പരദേവത) ഭുവന്വേശ്വരീ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം വിപുലമായ പരിപാടികളോടെ മെയ് 7 മുതൽ 9 വരെ നടക്കും എന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

മഹോത്സവത്തിന്റെ ആദ്യ ദിനമായ മെയ് 7-ന് ക്ഷേത്രം തന്ത്രി പുതുശ്ശേരി മന നാരായണൻ നമ്പൂതിരിയെ വാദ്യമേളങ്ങളോടെ പൂർണ്ണ കുംഭം നൽകി സ്വീകരിക്കും. തുടർന്ന് പ്രസാദ ശുദ്ധി, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തുകലശം, വാസ്തു ഹോമം, വാസ്തുബലി എന്നീ പ്രധാന ചടങ്ങുകൾ നടക്കും.

 

രണ്ടാം ദിവസമായ മെയ് 8-ന് രാവിലെ പഞ്ചകാന്തശുദ്ധി, ബിംബകലശാഭിഷേകം, പ്രത്യേക പൂജകൾ എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് അന്നദാനവും സംഘടിപ്പിച്ചിട്ടുണ്ട്.

 

മഹോത്സവത്തിലെ പ്രധാന ചടങ്ങായ പുനഃപ്രതിഷ്ഠാ കർമ്മം മെയ് 9-ന് രാവിലെ 8.41 നും 10.37 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇതിനോടനുബന്ധിച്ച് കലശപൂജയും ഉണ്ടായിരിക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രാദേശിക കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറും.

 

വാർത്താ സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ് എൻ.പി. രവീന്ദ്രൻ, സെക്രട്ടറി കെ.എസ്. ബാബു, ട്രഷറർ ടി.ആർ. അജി, ടി.ജി. ഗോപി, കെ.എം. വിലാസിനി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *