June 18, 2026

എടവകയില്‍ മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

0
dffd
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:കടന്നലാട്ട് കുന്നില്‍ മലേക്കുടി ബേബി (63) യെയാണ് മകന്‍ റോബിന്‍ (പോപ്പി 36) വെട്ടിയത്.ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ വഴക്കിനിടെയായിരുന്നു സംഭവമെന്നാണ് പ്രാഥമിക വിവരം.ഭാര്യ വത്സയോടും റോബിനോടുമൊപ്പമാണ് ബേബി താമസി ച്ചുവന്നിരുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റു കിടക്കുന്ന നിലയില്‍ ബേബിയെ കണ്ടത്.തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവ ശേഷം വീട്ടില്‍ നിന്നുമിറങ്ങിപ്പോയ റോബിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *