June 18, 2026

യാത്രയാണ് ലഹരി പരിപാടി സംഘടിപ്പിച്ചു

0
fd
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയവും, യാത്ര സ്വാശ്രയസംഘം മാനന്തവാടിയും സംയുക്തമായി യാത്രയാണ് ലഹരി
പരിപാടി സംഘടിപ്പിച്ചു.ഇന്ത്യയിലും വിദേശത്തുമായി സോളോ ട്രാവലിംഗ് നടത്തുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കുമാരി നിത്യ പി.കെ വിവിധ യാത്രാ ഗ്രൂപ്പുകളിലെ സഞ്ചാരപ്രേമികള്‍ നിറഞ്ഞുനിന്ന പ്രസ്തുത പരിപാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ വിവിധ മേഖലകളില്‍ വിവിധ തരത്തിലുള്ള യാത്രകള്‍ സംഘടിപ്പിക്കുന്നവരുടെ കൂട്ടായ്മകളെ ചേര്‍ത്താണ് യാത്രയാണ് ലഹരി എന്ന പരിപാടി മാനന്തവാടിയില്‍ സംഘടിപ്പിച്ചത്.

 

വയനാടിന്റെ പ്രശസ്ത സഞ്ചാരസാഹിത്യകാരന്‍ ബിജു പോള്‍ കാരക്കാമല, ഇടം വയനാട് എന്ന പേരില്‍ അറിയപ്പെടുന്ന യാത്രാ സംഘാംഗംഅഗസ്റ്റിന്‍ പുല്‍പ്പള്ളി, ചിത്രശലഭം വനിത യാത്ര ഗ്രൂപ്പ് സംഘാംഗം ലിലിയ തോമസ് , സഞ്ചാരി വയനാട് യാത്ര സംഘാംഗം ജിഷ്ണു കരുണാകരന്‍, ഗ്രീന്‍സ് ഡെവലപ്മെന്റ് സൊസൈറ്റി യാത്ര സംഘാംഗം ഷിനോജ് മാത്യു , ടീം കച്ചറാസ് സംഘാംഗം സിനി ബേസില്‍ തുടങ്ങിയവര്‍ തങ്ങളുടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. യാത്ര സ്വാശ്രയ സംഘം പ്രസിഡണ്ട് രാജേഷ് കുമാര്‍ എസ് അധ്യക്ഷത വഹിച്ചു . പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യര്‍ സ്വാഗതം ആശംസിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *