തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കണം: ബി എം എസ്
മേപ്പാടി: വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത തോട്ടം തൊഴിലാളികളുടെ കണക്ക് സര്‍ക്കാര്‍ മൂന്ന് ഘട്ടങ്ങളിലായി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുഖാന്തിരം എടുത്തിട്ടുള്ളതാണ്.വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭവനം നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനംപാഴ് വാക്കായി മാറിയിരിക്കുകയാണെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു ബിഎംഎസ് ജില്ല സെക്രട്ടറി സന്തോഷ് കുമാര്‍ കെ പറഞ്ഞു.സമ്മേളനത്തില്‍ എന്‍പി ചന്ദ്രന്‍ അധ്യക്ഷനായി.
പ്ലാന്റേഷന്‍ പോളിസിയിലും സര്‍ക്കാര്‍ ഇകാര്യം സൂചിപ്പിച്ചിരുന്നെങ്കിലും നാളിതുവരെ നടപ്പിലാക്കുവാന്‍ തയ്യാറായിട്ടില്ല. അടിയന്തരമായി സര്‍ക്കാര്‍ വാക്കുപാലി ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പികെ മുരളീധരന്‍. എഡി വവിത. മോഹനന്‍. പിആര്‍ ബാലചന്ദ്രന്‍. കെകെ പ്രകാശന്‍, പി നാരായണന്‍ പിആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് മോഹനന്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ കെ ട്രഷറര്‍ പി നാരായണന്‍ എന്നിവരെ തിരഞ്ഞെടുത്തു





Leave a Reply