June 18, 2026

മരപ്പണിക്കാരുടെ സംസ്ഥാന ജാഥയ്ക്ക് തുടക്കം

0
IMG_20250511_205609
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: വുഡ് ക്രാഫ്റ്റ് ഓണേർസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഡബ്ലൂ.ഒ.കെ) നേതൃത്വത്തിൽ നടത്തുന്ന തൊഴിൽസംരക്ഷണ സംസ്ഥാന ജാഥയ്ക്ക് വയനാട്ടിലെ പടിഞ്ഞാറത്തറയിൽ ഉജ്ജ്വല തുടക്കം. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

 

സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ സ്നേഹരാജ് കക്കോടി പതാക ഏറ്റുവാങ്ങി. ഗ്രാമീണ എൻജിനീയർമാർ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന മരപ്പണിക്കാർ കാലത്തിനനുസരിച്ച് തൊഴിലിൽ പുതിയ മാറ്റങ്ങൾ വരുത്തി ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തരാക്കുക എന്നതാണ് ഡബ്ലൂ.ഒ.കെ.യുടെ ലക്ഷ്യമെന്നും ഇത് പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *