June 18, 2026

പതിനാലാം തവണയും നൂറിന്റെ നിറവില്‍ ഗ്രീന്‍ മൗണ്ട്

0
hbvfg
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ : തുടര്‍ച്ചയായി പതിനാലാം തവണയും നൂറുമേനി വിജയവുമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ.ഗ്രീന്‍ മൗണ്ട് സ്‌കൂള്‍. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയത്തോടെ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോള്‍ ആറ് വിദ്യാര്‍ത്ഥികള്‍ എ1 നേടി. സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഇഷ മരിയ ഷാജി സ്‌കൂളിന്റെ അഭിമാനമായി.പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി വരുന്ന സ്‌കൂള്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ കീഴിലായാണ് പ്രവര്‍ത്തിക്കുന്നത്.

ചെന്നലോട് സ്വദേശി ഇല്ലിക്കല്‍ ഷാജിയുടെ മകളാണ് ഇഷ മരിയ ഷാജി 97 ശതമാനം നേടിസ്‌കൂള്‍ ടോപ്പര്‍ ആയി. 95.4 ശതമാനം നേടി അജിന്‍ ഷിംജിത് രണ്ടാം സ്ഥാനവും 93 ശതമാനം നേടി മുഹമ്മദ് ഹംധാന്‍ മൂന്നാം സ്ഥാനവും നേടി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും.പി.ടി.എ യും അഭിനന്ദിച്ചു. നിലവില്‍ എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ആയിരത്തി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *