May 25, 2026

വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

0
vc
By ന്യൂസ് വയനാട് ബ്യൂറോ

 

ലക്കിടി:വയനാട് ചുരത്തില്‍ ആറാം വളവില്‍ വലിയ ലോറി കുടുങ്ങിയത് കാരണം ഗതാഗതം സ്തംഭിച്ചു.ചെറിയ കാര്‍ വരെ കടന്ന് പോവാന്‍ സാധിക്കുകയില്ല. ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അഞ്ചാം വളവിനും ആറാം വളവിനും ഇടയില്‍ മറ്റൊരു തടി കയറ്റി വന്ന ലോറി മറിഞ്ഞത് കാരണം വണ്‍വെ ആയി വാഹനങ്ങള്‍ കടന്ന് പോകുന്നതിന്റെ തിരക്കിനിടയിലാണ് ഇത് സംഭവിച്ചത്.അത്യാവശ്യ യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗിക്കുക.യാത്രക്കാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കുക.ചുരം വഴി യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിനുള്ള വെള്ളം ഭക്ഷണം കയ്യില്‍ കരുതുക.

വാഹനത്തില്‍ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടന്ന് ഉറപ്പ് വരുത്തുക.
വാഹനം നീക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news