ഭഗവത് കൃഷ്ണയെ കെ.എ.ടി.എഫ് ആദരിച്ചു.
മാനന്തവാടി : അറബി ഒന്നാം ഭാഷയായി തെരെഞ്ഞെടുത്ത് എസ്.എസ് എൽ.സി യ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പനമരം ക്രസൻ്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ഭഗവത്കൃഷ്ണയെ
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി ഉപജില്ല കമ്മിറ്റി ആദരിച്ചു. മാനന്തവാടി ബി.ആർ സി ഹാളിൽ നടന്ന അനുമോദനയോഗത്തിൽ മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. എസ്സ് മൂസ ഉപഹാരം നല്കി.സുബൈർ ഗദ്ദാഫി അധ്യക്ഷതവഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ ടി. നസ്രിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജാഫർ പി.കെ മുഖ്യപ്രഭാഷണം നടത്തി. മമ്മൂട്ടി മാസ്റ്റർ തരുവണ, യൂനുസ്.ഇ , അബ്ദുൾ റഊഫ്, കൗലത്ത്. കെ, മുഹമ്മദ് കുട്ടി, അശ്വതി വി.ആർ, എന്നിവർ സംസാരിച്ചു.





Leave a Reply