April 28, 2026

ഏഷ്യന്‍ പഞ്ചഗുസ്തി മെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

0
xzxzzx
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മെയ് മൂന്ന് മുതല്‍ 10 വരെ ഡല്‍ഹിയില്‍ നടന്ന ഇരുപത്തിമൂന്നാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും, മൂന്ന് വെങ്കലവുമടക്കം എട്ട് അന്തര്‍ ദേശീയ മെഡലുകള്‍ രാജ്യത്തിന് വേണ്ടി നേടി വയനാടിന് ചരിത്ര നേട്ടം സമ്മാനിച്ച പഞ്ചഗുസ്തി താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് റിസോര്‍ട്ടില്‍ വച്ച് നടന്ന അനുമോദന ചടങ്ങില്‍ സ്‌പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു,ഇ വി അബ്രഹാം,ഗ്രിഗറി വൈത്തിരി, കെ കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വയനാട് എം പി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ വെച്ച് വിജയികളെ നേരിട്ട് കണ്ട് അനുമോദിച്ചിരുന്നു.

 

50 കിലോ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ എലയ്ന്‍ ആന്‍ നവീന്‍, 50 കിലോ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും, വെങ്കലവും നേടിയ എ പി സൂര്യനന്ദന്‍, 75 കിലോ യൂത്ത് ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോ മാസ്റ്റേഴ്സ് വിഭാഗം വെള്ളി മെഡല്‍ നേടിയ നവീന്‍ പോള്‍, സീനിയര്‍ ഗ്രാന്റ് മാസ്റ്റര്‍ വിഭാഗത്തില്‍ വെള്ളിയും, വെങ്കലവും നേടിയ ടി പി തോമസ് എന്നിവരാണ് കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്. ഇവര്‍ അഞ്ച് പേരും ഏഷ്യന്‍ മെഡല്‍ ജേതാക്കളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *