കുറ്റാന്വേഷണ മികവിന് വയനാട്ടിലെ നാല് പോലീസുകാർക്ക് ബാഡ്‌ജ് ഓഫ് ഹോണർ
കൽപ്പറ്റ: കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വയനാട്ടിലെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ് ഓഫ് ഹോണർ 2023 പുരസ്കാരം ലഭിച്ചു. പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടർ ബിജു ആന്റണി ക്രമസമാധാന പാലനത്തിലെ മികവിനാണ് പുരസ്കാരത്തിന് അർഹനായത്. വയനാട് സൈബർക്രൈം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ.റസാഖ്, എസ്‌സിപിഒ അബ്‌ദുൾ ഷുക്കൂർ, ഡ്രൈവർ സിപിഒ കെ.സി അനൂപ് എന്നിവർ അന്വേഷണ രംഗത്തെ മികച്ച പ്രകടനത്തിനാണ് ബഹുമതി നേടിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് വിഭാഗങ്ങളിൽ നിന്നായി ആകെ 170 ഉദ്യോഗസ്ഥർക്കാണ് ഈ വർഷം ബാഡ്‌ജ് ഓഫ് ഹോണർ ലഭിച്ചത്. കുറ്റാന്വേഷണത്തിലെ വൈദഗ്ദ്ധ്യം, ക്രമസമാധാന പാലനത്തിലുള്ള കാര്യക്ഷമത തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് സംസ്ഥാന പോലീസ് മേധാവി ഈ പുരസ്കാരം നൽകുന്നത്.





Leave a Reply