വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.
കണിയാമ്പറ്റ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ക്ലാസുകൾ സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകൾ, മത്സരങ്ങൾ, സ്നേഹവിരുന്ന്,റാലി എന്നിവ നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സിവിൽ എക്സൈസ് ഓഫീസർ വി പി വാജീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികാരി ഫാദർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പള്ളിപ്പാട്ട് എൽദോ ഫിലിപ്പ്, ബിജൂ സ്കറിയ, നിഷ സിനു, മിനി പള്ളിപ്പാട്ട്,സീന മാത്യൂസ്, സാറാമ്മ ഫിലിപ്പ്, ജിസ്മി സന്തോഷ് എന്നിവർ സംസാരിച്ചു.





Leave a Reply