June 18, 2026

സണ്ടേസ്‌കൂള്‍ ഭദ്രാസന വാര്‍ഷികസമ്മേളനവും അനുമോദന യോഗവും നടത്തി

0
സണ്ടേസ്‌കൂള്‍ ഭദ്രാസന വാര്‍ഷികസമ്മേളനവും അനുമോദന യോഗവും നടത്തി
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: എം.ജെ.എസ്.എസ്.എ മലബാര്‍ ഭദ്രാസന വാര്‍ഷിക യോഗവും അനുമോദന സമ്മേളനവും നടത്തി. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന പരിപാടി മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്തു. സണ്ടേസ്‌കൂള്‍ വൈസ് പ്രസിഡന്റ് ഫാ. ബേബി ഓലിക്കല്‍ അധ്യക്ഷനായി.കേന്ദ്ര സെക്രട്ടറി ടി വി സജീഷ് മുഖ്യ പ്രഭാഷണം നടത്തി .കേന്ദ്ര തല റാങ്ക് ജേതാക്കളെയും മറ്റ് നേട്ടങ്ങള്‍ കൈവരിച്ചവരെയും അനുമോദിച്ചു. മികച്ച സണ്ടേസ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി സെന്റ് മേരീസ് സണ്ടേസ്‌കൂളിന് ഉപഹാരം നല്‍കി.

ഫാ. പി.സി പൗലോസ്, ഫാ. ബേബി ഏലിയാസ്, ഫാ. ബിജുമോന്‍ കര്‍ലോട്ട് കുന്ന്, ഭദ്രാസന ഡയറക്ടര്‍ അനില്‍ ജേക്കബ്, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി ,സെക്രട്ടറി ജോണ്‍ ബേബി, പ്രസംഗിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ എബിന്‍ പി ഏലിയാസ്, ടി.ജി ഷാജു, എന്‍ പി തങ്കച്ചന്‍, കെ.കെ യാക്കോബ്, ഷാജി മാത്യു, കമ്മിറ്റിയംഗങ്ങളായ സി.കെ ജോര്‍ജ്, പി.എം രാജു, ബാബു ടി.ജെ ,സി ജോപീറ്റര്‍, കെ.എ റെജി, കെ.എം ഷിനോജ് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *