August 19, 2026

ഒപ്പം ക്യാമ്പയിന് തുടക്കം 

0
IMG_20250520_201155
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെയും പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ “കാലാവസ്ഥ ; കരുതേണ്ട കാര്യങ്ങൾ” എന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന “ഒപ്പം – ഒപ്പമുണ്ട് ഒന്നിച്ച്, ഒന്നായ്” ക്യാമ്പയിന് തുടക്കമായി. കാലാവസ്ഥാ വ്യതിയാനം വിവിധ തലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മാറ്റങ്ങളെ കരുതലോടെ സമീപിച്ച് പ്രശ്നങ്ങളെ ലഘൂകരിക്കാൻ സാമൂഹിക അവബോധം വളർത്തുക എന്നതാണ് ‘ഒപ്പം’ ക്യാമ്പയിന്റെ ഒരു പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി ഇരുന്നൂറോളം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. കൽപ്പറ്റ എൻ. എം. എസ്. എം. ഗവ. കോളേജിൽ നടന്ന പരിപാടി സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരംസമിതിയംഗം കെ. റഫീക്ക് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ സി. കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ, സംസ്ഥാന ട്രഷറർ കെ. വിനോദ് കുമാർ, യുവസമിതി കൺവീനർ എം. ദിവാകരൻ, യുവസമിതി ചെയർപേഴ്സൺ ജിസ്സ് ജോസഫ്, ഉന്നതവിദ്യാഭ്യാസ വിഷയസമിതി കൺവീനർ പി. പി. ബാബു, പരിഷത്ത് ജില്ലാ സെക്രട്ടറി കെ. പി. സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ, പരിസരവിഷയസമിതി കൺവീനർ പ്രൊഫ. ബാലഗോപാലൻ, സ്വാഗതസംഘം കൺവീനർ എം. പി. മത്തായി, കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ പി. സുരേഷ് ബാബു, എസ്. ജയന്തി, എൻ. ആർ. റസീന, ക്യാമ്പ് ഡയറക്ടറും കൽപ്പറ്റ മേഖലാ സെക്രട്ടറിയുമായ കെ. എ. അഭിജിത്ത്, യുവസമിതി ജില്ലാ കൺവീനർ കെ. ആർ. സാരംഗ് തുടങ്ങിയവർ സംസാരിച്ചു. ഒപ്പം ക്യാമ്പയിൻ ലോഗോ രൂപകല്പന ചെയ്ത കെ. എ. അഭിനുവിനെ പരിഷത്ത് ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ മെമന്റോ നൽകി ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *