May 5, 2026

സമൂഹം ലഹരി മുക്തമാവണം എം എസ് എസ്

0
15
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രേരണയായി മാറുന്ന ലഹരി ഉപയോഗത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ പി മമ്മത് കോയ ആവശ്യപ്പെട്ടു. എം എസ് എസ്‌മെയ് മാസ ക്യാമ്പയിനിന്റെ ഭാഗമായി ബത്തേരി യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.ബത്തേരി ഡി വൈ എസ് പി അബ്ദുല്‍ ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ റാഷിദ് ഗസാലി, അബ്ദുല്‍ ജലീല്‍ കണിയാമ്പറ്റ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി.

യുവ തലമുറയെ ചേര്‍ത്ത് പിടിച്ച് ലഹരിമുക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ജേതാവായ ഡോക്ടര്‍ ദാഹിര്‍ മുഹമ്മദിനെയും, മൗണ്ടൈന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ജേതാവായ മൈസ ബക്കര്‍ എന്ന വിദ്യാര്‍ത്ഥിനിയെയും ആദരിച്ചു,എംഎസ്എസ് വയനാട് ജില്ലാ പ്രസിഡണ്ട് യു.എ അബ്ദുല്‍ മനാഫ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സൈഫുദ്ദീന്‍ സ്വാഗതവും ഫിനോസ് കക്കോടന്‍ നന്ദി പ്രകടനവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *