കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി സൗജന്യ കലാപഠനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
കൽപ്പറ്റ : ക്ലാസിക്കൽ കലാരൂപങ്ങളെ പരിപോഷിപ്പിക്കുവാനും, സുകുമാര കലകളിൽ നിശ്ചിത യോഗ്യത നേടിയ യുവതീ യുവാക്കളെ പ്രോത്സാഹിപ്പിക്കുവാനും, കേരളീയ മനസ്സുകളിൽ കലാഭിമുഖ്യം ഉണർത്തുവാനും ലക്ഷ്യമിട്ട് കലാപരിശീലകരായി രണ്ടു വർഷകാലയളവിലേക്ക് സംസ്ഥാനത്തെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ, മുൻസിപ്പൽ കോർപ്പറേഷനുകൾ എന്നിവ അടിസ്ഥാനമാക്കി രൂപീകരിച്ച ക്ലസ്റ്ററുകളിൽ കലാകാരരെ വിന്യസിച്ചിരിക്കുന്നു.
പ്രാദേശികമായി കല പരിശീലിക്കാനുള്ള ഒരു അവസരം എന്നതിലുപരി,
സാമൂഹ്യ, സാംസ്കാരിക, ധാർമിക പാഠങ്ങൾ പകരുവാനും മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാനുമുള്ള മാധ്യമം കൂടിയാണ് കല’ എന്ന ആശയത്തെ എല്ലാവരിലേക്കും എത്തിക്കുക എന്നതുകൂടിയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ (മുട്ടിൽ, മേപ്പാടി, വൈത്തിരി, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ, തരിയോട്, മൂപ്പൈനാട് പൊഴുതന ഗ്രാമപ്പഞ്ചായത്ത്) ഉള്ള ആർക്കും പ്രായഭേദമന്യേ
മോഹിനിയാട്ടം, നാടകം, ചിത്രകല – പെയിൻ്റിംഗ്, ശില്പകല, നാടൻപാട്ട്, മാപ്പിളകല എന്നീ കലാവിഭാഗങ്ങളിൽ പരിശീലനത്തിന് പങ്കെടുക്കാം.
2 വർഷമാണ് പദ്ധതി കാലാവധി.




Leave a Reply