October 27, 2026

ദുരന്തത്തിൽ നിന്നും വിജയത്തിളക്കം: വെള്ളാർമല സ്കൂൾ എസ് എസ് എൽ സി ജേതാക്കൾക്ക് ബദ്റുൽഹുദ അനുമോദനവും ഗിഫ്റ്റും നൽകും

0
IMG_20250523_205712
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മേപ്പാടി ചുരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹപാഠികൾ നഷ്ടപ്പെട്ട ദുഃഖത്തോടെ പഠിച്ച് എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ വെള്ളാർമല ഹൈസ്കൂളിലെ മുഴുവൻ കുട്ടികൾക്കും പനമരം ബദ്റുൽഹുദാ അക്കാദമി അനുമോദനവും പഠനോപകരണ വിതരണവും നടത്തുന്നു 2025 മെയ് 31 ന് രാവിലെ11 മണിക്ക് മേപ്പാടി ഗവഃ എൽ പി സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് ബദ്റുൽ ഹുദാ ഡയരക്ടർ പി. ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ ബഹു മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും ബദ്റുൽഹുദാ നൽകുന്ന പഠനോപകരണ കിറ്റ് അഡ്വ. ടി സിദ്ദിഖ് എം എൽ എ നൽകും , അനുമോദന പ്രസംഗം ജില്ലാ പഞ്ചായത് പ്രസിഡണ്ട് ശംസാദ് മരക്കാർ നടത്തും
മുൻ എം പി എം.വി ശ്രേയാംസ് കുമാർ
ജുനൈദ് കൈ പാണി, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു, എസ് ശറഫുദ്ദീൻ ഹെഡ്മാസ്റ്റർ MP ദിലീപ് കുമാർ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതി നിധികളായ
കെ റഫീഖ്, പ്രശാന്ത് മലവയൽ, ടി മുഹമ്മദ്, പി.കെ. അബ്ദുറഹ്മാൻ, ഇ. ജെ ബാബു,ബശീർ സഅദി നെടുങ്കരണ, മുഹമ്മദലി സഖാഫി പു റ്റാട് , കെ. കെ മുഹമ്മദലി ഫൈസി, കെ.കെ മമ്മൂട്ടി മദനി ശമീർ തോമാട്ടിചാൽ
തുടങ്ങിയവർ സമ്പന്ധിക്കും

വാർത്താ സമ്മേളനത്തിൽ
പി ഉസ്മാൻ മൗലവി,
ജാഫർ ഓടത്തോട്
ഐ സി എഫ് ഒമാൻ നാഷണൽ സെക്രട്ടറി തുടങ്ങിയവർ സമ്പന്ധിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *