ആടിനെ ആക്രമിച്ച് കൊന്നു
കാക്കവയൽ :ആടിനെ തെരുവ് നായകൾ കൂട്ടം ചേർന്ന് കടി ച്ച് കൊന്നു. കാക്കവയൽ വെള്ളിത്തോട് പുളി ക്കക്കൊടി സാഹിറയുടെ 2 വയസ്സ് പ്രായമുള്ള ഗർഭിണിയായ ആടിനെയാണ് കടിച്ച് കൊന്നത്.
ഇതേ പ്രായത്തിലുള്ള ഗർഭണിയായ മറ്റൊരു
ആടിനെ കടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മറ്റൊരുആട്ടിൻകുട്ടിയെയുംകടിച്ച്കൊന്നിരുന്നു. കൂട് പൊളിച്ച് മൂന്ന് കോഴികളെയും പിടികൂടി ഭക്ഷിച്ചിരുന്നു. അർഹമായ നഷ്ടപരിഹാരം വേണമെന്ന്കുടുംബം.




Leave a Reply