സ്‌കൂളിന് സമീപം പുലിയെ കണ്ട സംഭവം; വനം വകുപ്പ് തിരച്ചില്‍ നടത്തി
ബത്തേരി:സെന്റ് ജോസഫ് സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ നായ്ക്കട്ടി ഫോറസ്ററ് സ്റ്റേഷന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി പരോശോധന നടത്തി.പുലര്‍ച്ചെ 4 മണി മുതല്‍ ഇരുളം സ്റ്റേഷന്‍ ജീവനക്കാര്‍ ഈ ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തുകയും ചെയ്തു. പ്രഭാത സവാരിക്കാര്‍ക്കും രാവിലെ പോകുന്ന യാത്രക്കാര്‍ക്കും വേണ്ടി സ്ഥലത്തു വനം വകുപ്പ് 7 മണി വരെ കാവല്‍ നില്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ മുതല്‍ ബത്തേരി ആര്‍ ആര്‍ ടി ടീമും ഇരുളം സ്റ്റേഷന്‍ ജീവനക്കാരും ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയും പുലി ഒളിച്ചിരിക്കുവാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്നും വനം വകുപ്പ് അറിയിച്ചു.





Leave a Reply