ഓണാഘോഷം സംഘടിപ്പിച്ചു
പുൽപ്പള്ളി: പഞ്ചായത്ത് രണ്ടാം വാർഡ് വീട്ടിമൂല അംഗനവാടിയിൽ ഓണാഘോഷ സംഘടിപ്പിച്ചു. പരിപാടി രണ്ടാം വാർഡ് മെമ്പർ ദിൻഷു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബേബി കൈനിക്കുടിയിൽ അധ്യക്ഷത വഹിച്ചു. പി ഉണ്ണി, ഷെയർലി മത്തായി, ലീലാ വർഗീസ്, മാനുവൽ ജിംസൻ എന്നിവർ സംസാരിച്ചു.
അംഗൻവാടി ടീച്ചർ കെ ആർ സന്ധ്യ സ്വാഗതവും ശോഭ കെ.സി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി.





Leave a Reply