May 6, 2026

മഴ തുടരും; വയനാട്ടില്‍ ഇന്ന് റെഡ് അലേര്‍ട്ട്

0
fsd
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. സ്‌കൂളുകളില്‍ സ്പെഷ്യല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും കളക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വടക്കന്‍ കേരളം അതീവ ജാഗ്രതയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *