May 6, 2026

കാലാവര്‍ഷ കെടുതി വിശ്രമം ഇല്ലാതെ അഗ്‌നിരക്ഷ സേന

0
xvc
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ഇന്ന് രാവിലെ 6 മണിക്ക് കാട്ടിക്കുളം കുറുക്കന്‍ മൂല റോഡില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു. മരം അഗ്‌നിരക്ഷ സേനയെത്തി മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രണ്ടു വീടുകള്‍ക് മുകളിലേക്കു മരം വീണു വള്ളിയൂര്‍കാവ് മനോരമ എന്നാ സ്ത്രീയുടെ വീടിന്റെ മുകളിലേക്കും, തവിഞ്ഞാല്‍ ഒഴക്കോടി പുത്തന്‍പുരക്കല്‍ ഓമന എന്നയാളുടെ വീടിന്റെ മുകളിലേക്കുമാണ് കനത്ത കാറ്റില്‍ മരം കടപ്പുഴക്കി വീണത് മാനന്തവാടി സ്റ്റേഷന്‍ ഓഫീസര്‍ ഭരതന്‍ പി കെ യുടെ നേതൃത്വത്തില്‍ മാനന്തവാടി അഗ്‌നിരക്ഷ സേന എത്തി വീടിനു മുകളില്‍ വീണ മരം മുറിച്ചു മാറ്റി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 50 ല്‍ അധികം ഇന്‍സിഡന്റ് കോളുകള്‍ ആണ് മാനന്തവാടി അഗ്‌നിരക്ഷ നിലയത്തില്‍ ലഭിച്ചത്. മരങ്ങള്‍ കൂട്ടത്തോടെ വിവിധ സ്ഥലങ്ങളില്‍ കടപ്പുഴക്കി വീണതോടെ വിശ്രമം ഇല്ലാത്ത ഓട്ടത്തില്‍ ആണ് അഗ്‌നിരക്ഷ സേന ഉദ്യോഗസ്ഥര്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *