May 25, 2026

ഭരതനാട്യം, ചിത്രകലാ കളരികൾ സമാപിച്ചു.

0
IMG_20250527_202430
By ന്യൂസ് വയനാട് ബ്യൂറോ

നിർഝരി നാട്യകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ഭരതനാട്യം, ചിത്രകലാ കളരികൾ പടിഞ്ഞാറത്തറയിൽ സമാപിച്ചു. കേരളാ ലളിതകലാ അക്കാദമിയുടെ ദിശ – കലാപരിശീലന കളരിയിൽ 35 കുട്ടികളും പ്രശസ്ത നൃത്ത ജോഡികളായ നിധീഷും – ഇന്ദുവും നയിച്ച ഭരതനാട്യം ശില്പശാലയിൽ 22 നൃത്തവിദ്യാർത്ഥികളും പങ്കെടുത്തു. ആർട്ടിസ്റ്റുകളായ അനുരാഗ് , ലക്ഷ്മി എന്നിവർ കലാപരിശീലന കളരിയ്ക്ക് നേതൃത്വം നൽകി. പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രാൻസിപ്പൽ ശിവസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ കളരികളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ അനുരാഗ്, ലക്ഷ്മി, ഇ. അനിൽ, പി.സുധീർ എന്നിവർ സമ്മാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news