സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വനിതാ ശിശു വികസന വകുപ്പ് സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്തുന്ന വിധവകളില്‍ നിന്നും സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ ധനസഹായ പദ്ധതിയിലേക്ക് 55 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന 30,000 രൂപ ധനസഹായമായി ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കരുത്. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്നിനകം www.schemes.wcd.kerala.gov.in മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ അതത് അങ്കണവാടികള്‍, ഐ.സി.ഡി.എസ് ഓഫീസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍-04936 296362.





Leave a Reply