ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 44ാം സമ്മേളനം സമാപിച്ചു. സമ്മേളനം കേരളാ സ്റ്റേറ്റ് എക്‌സ്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് സജുകുമാര്‍ റ്റി ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് ജിനോഷ് പി ആര്‍ അധ്യക്ഷനായി.യോഗത്തില്‍ സര്‍വീസില്‍ നിന്നും പിരിയുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രകാശ് പി എ, ഏലിയാസ്. ഇ.വി, പി കെ പ്രഭാകരന്‍ എന്നിവരെയും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഷാജി കെ എസ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
സെക്രട്ടറി നിക്കോളാസ് ജോസ് സ്വാഗതം ആശംസിച്ചു, ഉത്തര മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. എസ് ഷാജി
മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി
വജീഷ് കുമാര്‍ വി പി നന്ദി രേഖപ്പെടുത്തി ഭാരവാഹികളായി ജിനോഷ്. പി. ആര്‍ (പ്രസിഡന്റ് ), നിക്കോളാസ് ജോസ് (സെക്രട്ടറി)വൈസ് പ്രസിഡണ്ടായി ശ്രീമതി. സെല്‍മ. കെ. ജോസ് , ജോയിന്റ് സെക്രട്ടറി ആയി സാബു സി. ഡി എന്നിവരെയും, ട്രഷറര്‍ ആയി സന്തോഷ്. ടി. പി യെയും, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയി വജീഷ് വി. പി , ഷിജു. എം. സി,ദീപു എ എന്നിവരെയും തിരഞ്ഞെടുത്തു.പുല്‍പ്പള്ളി, വാളാട്, മേപ്പാടി ആസ്ഥാനമായി പുതിയ എക്‌സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുക, വകുപ്പിന് കൃഷ്ണഗിരി, മാനന്തവാടി എന്നിവിടങ്ങളില്‍ അനുവദിച്ച സ്ഥലത്ത് മതിയായ സൗകര്യത്തോടുകൂടി എക്‌സൈസ് ഓഫീസുകള്‍ നിര്‍മിക്കുക , എന്നീ പ്രമേയങ്ങള്‍ പാസാക്കി





Leave a Reply