ഇറച്ചിയില്‍ കാഞ്ഞിര വിഷം കലര്‍ത്തി തെരുവുനായ്ക്കള്‍ക്ക് നല്‍കി രണ്ടു നായ്ക്കള്‍ ചത്തു
മേപ്പാടി ചൂരല്‍മലയില്‍ മിണ്ടാപ്രാണികളോട് മഹാ ക്രൂരത.ഇറച്ചിയില്‍ കാഞ്ഞിര വിഷം കലര്‍ത്തി തെരുവുനായ്ക്കള്‍ക്ക് നല്‍കി.രണ്ടു നായ്ക്കള്‍ ചത്തു.ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കള്‍ പിടയുന്നത് കണ്ടത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലര്‍ത്തിയ ഇറച്ചി ഉള്ള കവറുകള്‍ കണ്ടെത്തിയത.്ദുരന്തത്തിനുശേഷം കമ്പളക്കാട് താമസിക്കുന്ന ചൂരല്‍മല സ്വദേശി വിനുലാല്‍ ആണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്.വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം സ്ഥാനത്ത് എത്തി പരിശോധന നടത്തുന്നു.
ഇന്ന് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്.പരിപാലിച്ചിരുന്നവര്‍ ദുരന്തത്തില്‍ മരിച്ചതോടെ പല മൃഗങ്ങളും അനാഥരായിരുന്നു.ഈ മൃഗങ്ങള്‍ക്ക് പ്രദേശവാസികളും സന്നദ്ധ പ്രവര്‍ത്തകരും ആണ് ഭക്ഷണം എത്തിച്ചിരുന്നത്.





Leave a Reply