ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു
കല്‍പ്പറ്റ: കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്), വയനാട് ചൂരല്‍മല ദുരന്തത്തില്‍ ആശ്രിതര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി. പ്രൈമറി ക്ലാസ് മുതല്‍ എം.ബി.ബി.എസിന് വരെ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ക്കാണ് ധനസഹായം നല്‍കിയത്.ഇന്നലെ വൈകുന്നേരം കല്‍പ്പറ്റ എം. ജി. ടി ഹാളില്‍ ഫോക്ക് വൈസ് പ്രസിഡന്റ് എല്‍ദോ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഫോക്ക് ആര്‍ട്‌സ് സെക്രട്ടറി ജിനേഷ്, ഫോക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം രഞ്ജിത്ത് കെ. പി, കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന്‍ മുന്‍ സെക്രട്ടറി മനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫോക്ക് ജോയിന്റ് ട്രഷറര്‍ സുജേഷ് പി.എം സ്വാഗതവും ഫോക്ക് സ്‌പോര്‍ട്‌സ് സെക്രട്ടറി സനിത്ത് കെ.വി നന്ദിയും പറഞ്ഞു. ഫോക്ക് ട്രസ്റ്റ് ഭാരവാഹികള്‍, മറ്റ് ഫോക്ക് കുടുംബാംഗങ്ങള്‍, ധന സഹായം കൈപ്പറ്റിയ കുട്ടികളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയില്‍ നിന്നും കുവൈറ്റില്‍ ജോലി തേടി എത്തിയവര്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ കലാ-കായിക-സാംസ്‌കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഫോക്ക്. പ്രസിഡന്റ് ലിജീഷ്, ജനറല്‍ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറര്‍ സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ ഫഹാഹീല്‍, സെന്‍ട്രല്‍, അബ്ബാസിയ എന്നിങ്ങനെ മൂന്ന് സോണലും, പതിനേഴ് യൂണിറ്റും ഒപ്പം വനിതാവേദിയും ബാലവേദിയുമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോക്ക് ഈ വര്‍ഷം ഇരുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.





Leave a Reply