ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവ്
കല്‍പ്പറ്റ;ജില്ലയില്‍ മെയ് 23 ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അടച്ച വിവിധ ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി. ജില്ലയില്‍ മഴയ്ക്ക് ശമനമുള്ളതിനാലും വരും ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യാമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.





Leave a Reply