June 19, 2026

സ്‌കൂട്ടര്‍ മോഷണം; ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ കണ്ടെത്തി മേപ്പാടി പോലീസ്

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ടൗണില്‍ നിര്‍ത്തിവച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്‌കൂട്ടര്‍ കണ്ടെത്തി പോലീസ്.മേപ്പാടിയിലെ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ച് സ്വന്തം വീടിന്റെ മുന്‍പില്‍ നിര്‍ത്തിയിടുകയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടര്‍ കടത്തിക്കൊണ്ട് പോയത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ആയതിനാല്‍ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും.
മെയ് 25 ന് രാവിലെയാണ് മേപ്പാടി ടൗണിലാണ് കേസിനാസ്പതമായ സംഭവം.

മെയ് 25 ന് രാവിലെയാണ് മേപ്പാടി ടൗണില്‍ ടി.പി.കെ ഹോം സെന്റര്‍ എന്ന സ്ഥാപനത്തിന്റെ മുന്‍വശത്ത് സ്ഥാപന ഉടമ നിറുത്തിയിരുന്ന ഗഘ 12 ഖ 6419 ഡിയോ സ്‌കൂട്ടര്‍ മോഷണം പോയത്. സ്ഥാപന ഉടമ മുഹമ്മദ് ബഷീര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും 25ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടത്തി. സ്ഥാപനത്തിന്റെ മുന്‍വശത്തുണ്ടായിരുന്ന ക്യാമറയില്‍ ദൃശ്യം കൃത്യമായി പതിഞ്ഞിരുന്നില്ല. അടുത്തുള്ള സ്ഥാപനത്തിന്റെ ക്യാമറ വെള്ളം കയറി ദൃശ്യങ്ങള്‍ വ്യക്തമല്ലാത്ത നിലയിലുമായിരുന്നു. തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും സ്‌കൂട്ടര്‍ ഓടിച്ചു കൊണ്ട് പോയ വ്യക്തമല്ലാത്ത ദൃശ്യം പരിശോധിച്ചും നടത്തിയ പഴുത്തടച്ച അന്വേഷണത്തിനോടുവില്‍ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എ. യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജാദ്, അഫ്സ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നവര്‍.

വേഗത്തില്‍ വാഹനവും അതു കടത്തിക്കൊണ്ട് പോയ ആളെയും കണ്ടെത്തിയ മേപ്പാടി പോലീസിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് വ്യാപാരിയായ മുഹമ്മദ് ബഷീര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടുണ്ട്. ത്വരിതമായി നടപടി സ്വീകരിച്ച് ഒരു സാധാരണ പൗരന്റെ സുരക്ഷയ്ക്കായി നീതി ഉറപ്പാക്കിയ മേപ്പാടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായാണ് പോസ്റ്റ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *