May 26, 2026

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്) നിയമനം നടത്തുന്നു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്ല്യം, കേരള നഴ്‌സ് ആന്റ് മിഡ്‌വൈഫ്‌സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്‌സിംഗ് മിഡ്‌വൈഫറിയുടെയോ നഴ്സിങ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആന്റ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണനയുണ്ട്.18 നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 10 ന് ഉച്ച രണ്ടിന് സ്‌കൂളിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 284818.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *