October 8, 2026

ബീയ്യുമ്മയുടെ മരണം; മനപൂര്‍വ്വമായ നരഹത്യ: 4 പേര്‍ കൂടി അറസ്റ്റില്‍

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഒന്നാംമൈലില്‍ ബൊലേറോ വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വയോധിക മരിച്ച സംഭവം മനഃപൂര്‍വ്വമായ നരഹത്യയെന്ന് പോലീസ്. നെല്ലിമുണ്ട പൂളപ്പറമ്പന്‍ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം.സ്‌കൂട്ടറോടിച്ച ഇവരുടെ പേരകുട്ടി അഫ്‌ലഹിന് ഗുരുതരമായി പരിക്കേല്‍ക്കേറ്റിരുന്നു.ഈ സംഭവത്തിലാണ് ബൊലേറോ വാഹനത്തിലുണ്ടായിരുന്ന കാസര്‍കോഡ് സ്വദേശികളായ പ്രശാന്ത് (21), നിഥി നാരായണന്‍ (20), നിഥിന്‍ നാരായണന്‍ (22), പിന്നെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ നാല് പേരെ മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.

വാഹന ഡ്രൈവറായ കാസര്‍കോട് പെരുമ്പള അഖിലി (26)നെ നേരത്തെ അറസ്റ്റ് ചെയ്യുകയും കല്‍പ്പറ്റ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം അഞ്ചംഗ സംഘം മദ്യലഹരിയില്‍ ചൂരല്‍മല ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം അഫ്‌ലഹും, ബിയുമ്മയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇവരുടെ മുന്നില്‍ പെടുകയും സംഘവുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.ഇതിന് ശേഷം സംഘം സ്‌കൂട്ടര്‍ ഓവര്‍ ടേക്ക് ചെയ്യാതെ പുറകില്‍ തന്നെ പോയി ഇരുവരെയുംഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷംവാഹനത്തിന്റെ ടയര്‍ ബിയുമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും,അഫിലഹിനെ നിരക്കിക്കൊണ്ട് പോകുകയുംചെയ്തതായി പോലീസ് പറഞ്ഞു.
അപകടമരണത്തിനായിരുന്നു മേപ്പാടി പോലീസ്ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, പിന്നീട്ഡവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ അഖിലിന്റെപേരില്‍ മനഃ പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുക്കുകയും തുടര്‍ അന്വേഷണത്തില്‍ മനഃപൂര്‍വ്വമായ നരഹത്യ കുറ്റം ചുമത്തി മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *