അന്താരാഷ്ട്ര യോഗദിനം: ജീവനക്കാര്‍ക്ക് യോഗ പരിശീലനം
കല്‍പ്പറ്റ :അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സ്‌കൂള്‍ ഓഫ് യോഗ പ്രോഗ്രാം സംഘടിപ്പിക്കുന്നു. കളക്ടറേറ്റിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന യോഗ പരിശീലനം നാളെ രാവിലെ 10 ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്യും. സിവില്‍ സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍ ജീവനക്കാരും യോഗ ക്ലാസില്‍ പങ്കെടുക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.





Leave a Reply