വായന ദിനത്തില്‍ കഥാപാത്രാവിഷ്‌കാരവുമായി കുരുന്നുകള്‍
കോട്ടത്തറ: ഗവ:എല്‍.പി.സ്‌കൂള്‍ മെച്ചനയില്‍ ജൂണ്‍ 19 വായനദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ യൂണിഫോം ഒഴിവാക്കി -വായിച്ചറിഞ്ഞും കേട്ടറിഞ്ഞതുമായ കഥകളിലെ കഥാപാത്രങ്ങളുടെയും കഥാകൃത്തുകളുടെയും വേഷം ധരിച്ചാണ് കുട്ടികള്‍ സ്‌കൂളിലെത്തിച്ചേര്‍ന്നത്. ഓരോരുത്തരും ധരിച്ച വേഷത്തില്‍ തങ്ങളുടെ കഥാപാത്രത്തിന്റെയും കഥാകൃത്തുകളുടെയും പേരുകളെഴുതിയ ബാഡ്ജും ഉണ്ടായിരുന്നു. വ്യത്യസ്തമായ ഈ വേഷപകര്‍ച്ച കുട്ടികളില്‍ കൗതുകവും, ഒപ്പം കഥാകൃത്തിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുവാനുമുള്ള അവസരം കൂടി ലഭിച്ചു.
തുടര്‍ന്ന് വായനദിന പ്രതിജ്ഞ, വായന സഞ്ചി, വായന മല്‍സരങ്ങള്‍ എന്നിവ നടന്നു. പ്രധാനാധ്യാപിക അമ്മുജ കെ.എ വായനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. അധ്യാപകരായ അരുണ്‍ പ്രകാശ്, സരിത പി ബി, മുഹമ്മദ് ഷെരീഫ് ,ജെസ്ലിന്‍, അഞ്ജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.





Leave a Reply