May 6, 2026

ഇന്റര്‍നാഷണല്‍ ഒളിംബിക് ദിനം ആചരിച്ചു

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

മേരി മാതാ കോളേജിലെ കായിക വിഭാഗവും, എന്‍ എസ് എസും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് ദിനം ആഘോഷിച്ചു.’Choose Sports Over Drugs’ എന്ന ആശയത്തെ മുന്നോട്ടു വെച്ച് ഒണ്ടയങ്ങാടിയില്‍ നിന്നും ആരംഭിച്ച ഒളിമ്പിക് റണ്‍ മേരി മാതാ കോളേജില്‍ അവസാനിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്‍ , അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം കോളജ് പ്രിന്‍സിപ്പാള്‍ ഡോ ഗീത ആന്റണിക്ക് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദേശ വാസികളും പങ്കെടുത്തു. കോളേജ് കായിക അദ്ധ്യാപകന്‍ ബേസില്‍ അന്ത്രയോസും, എന്‍ എസ് എസ് പ്രോഗ്രാം ഒഫിസേഴ്സും നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *