എന്‍.ഡി അപ്പച്ചനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം :മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി
കല്‍പ്പറ്റ :പാടിച്ചിറയില്‍ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം വികസന സെമിനാറിനിടെ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനോട് മോശമായി പെരുമാറുകയും കയേറ്റത്തിന് മുതിരുകയും ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്ത്വം കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിസിസി ജന :സെക്രട്ടറി ബിനു തോമസ് യോഗം ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷനായി.
ജില്ലയില്‍ അഞ്ചു പതിറ്റാണ്ടിലധികം അധികം ആയി കോണ്‍ഗ്രസിനുവേണ്ടി ശബ്ധിക്കുന്ന നേതാവാണ് എന്‍. ഡി.അപ്പച്ചന്‍ ഇദ്ദേഹത്തിന്റെ ശക്തമായ പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ശ്രമം വിലപോകില്ലെന്നും പാര്‍ട്ടി അധ്യക്ഷന് എതിരായ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി നേതൃത്വം തിരിച്ചറിയണം എന്നും യോഗം ആവശ്യപ്പെട്ടു.
എം. ഒ. ദേവസ്യ, ഷിജു ഗോപാലന്‍, സുന്ദര്‍ രാജ് എടപ്പെട്ടി, ഫൈസല്‍ പാപ്പിന, ,സജി മണ്ഡലത്തില്‍, കെ, പത്മനാഭന്‍, രവീന്ദ്രന്‍ മാണ്ടാട്,ഉഷ തബി, ചന്ദ്രിക കൃഷ്ണന്‍, നിഷീദ്, വിനായക് എന്നിവര്‍ പ്രസംഗിച്ചു





Leave a Reply