April 29, 2026

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
site-psd-241
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ന്റെ മകന്‍ അതുല്‍ പോള്‍ (19) ആണ് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ പുഴയില്‍ അകപ്പെട്ടത്. പുഴയിലകപ്പെട്ടയുടന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതുല്‍ ചുഴിയില്‍പ്പെട്ട് താഴ്ന്ന് പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി വൈകിയും അഗ്നി രക്ഷാ സേനാംഗങ്ങള്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും അതുലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികൂല കാലാവസ്ഥയും, ഇരുട്ടും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫ് സംഘവും ചേര്‍ന്ന് രാവിലെ ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടങ്ങിയിരുന്നു അല്‍പസമയം മുമ്പാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *