April 29, 2026

ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ് റാഫ് മേഖല കണ്‍വെന്‍ഷന്‍ നടത്തി

0
site-psd-245
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലൂ.എം.ഒ ബാഫഖി ഹോം ഓഡിറ്റോറിയത്തില്‍ നടന്ന മാനന്തവാടി മേഖല കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.റാഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് സൈന്‍ അധ്യക്ഷനായി.ജില്ലാസെക്രട്ടറി സജി മണ്ഡലത്തില്‍ മുഖ്യപ്രഭാഷണം നടത്തി.കെ.അഹമ്മദ് മാസ്റ്റര്‍,പി. ഉസ്മാന്‍,എ. അബ്ദുല്‍ റസാഖ്, കെ.എം ഷിനോജ്,ആമിന സത്താര്‍,സി. കുഞ്ഞബ്ദുള്ള ഹാജി,പ്രേംരാജ് ചെറുകര,എം.മണികണ്ഠന്‍, സി.മമ്മു,സൗജത്ത് ഉസ്മാന്‍, കെ. എം അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ് എന്ന പ്രമേയത്തിലാണ് സംഘടനയുടെ ക്യാമ്പയിന്‍.വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്കെതിരെ നി താന്ത ജാഗ്രത ലക്ഷ്യമിട്ട് പോലീസ്, മോട്ടോര്‍ വാഹന വകുപ്പടക്കമുള്ളവരുടെ സഹകരണത്തോടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് റാഫി.

ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ റോഡ് സംസ്‌കാരം വളര്‍ത്തികൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനമാണ് റാഫ് നടത്തിയത്.
കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ വിവിധ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, വനിതാസംഘടനാ പ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ് സ് അസോസിയേഷന്‍ പ്രതിനിധികള്‍, പെന്‍ഷനര്‍മാര്‍ തുടങ്ങി സേവനതല്‍പരരായ ആളുകളാണ് റാഫിന്റെ അംഗങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *