April 29, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ

0
IMG_20250716_202909
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

 

മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

 

സംഭവത്തിനുശേഷം സ്കൂളിലെത്താതിരുന്ന കുട്ടിയോട് അധ്യാപിക ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ രാത്രിയോടെ കോടതിയിൽ ഹാജരാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *